ബ്രസീലിയൻ മധ്യനിര താരമായ ഫിലിപ്പെ കുട്ടീഞ്ഞ്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി. മുൻ ലിവർപൂൾ നായകനായ സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ലയിലേക്കാണ് കുട്ടീഞ്ഞ്യോ ചേക്കേറിയത്. ഈ സീസൺ അവസാനിക്കുന്നതു വരെയുള്ള ലോൺ കരാറിലാണ് കുട്ടീന്യോ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയത്. സീസൺ അവസാനം വരെയാണ് ലോണെന്നും ഇക്കാലയളവിൽ കുട്ടീന്യോയുടെ പ്രതിഫലത്തിന്റെ വലിയ പങ്ക് വില്ല നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണു ശേഷം താരത്തെ ആസ്റ്റൺ വില്ല സ്ഥിരം കരാറിൽ സ്വന്തമാക്കാന്‍ കഴിയുമെന്നും കരാറിലുണ്ട്.
ബാഴ്സലോണക്ക് കുട്ടീഞ്ഞ്യോയെ ലോണിൽ അയക്കാൻ ആയാൽ ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാനും ആകും എന്നത് കൊണ്ട് ആണ് ഈ നീക്കം പെട്ടെന്ന് നടക്കുന്നത്. നേരത്തെ തന്നെ കുട്ടീഞ്ഞ്യോയുടെ ബാഴ്സലോണയിലെ ഭാവി അനിശ്ചിതാവസ്ഥയിൽ ആയിരുന്നു. കോമാൻ ക്ലബ് വിട്ടതോടെ കുട്ടീഞ്ഞ്യോയുടെ ബാഴ്സലോണയിലെ അവസാന സാധ്യതയും അവസാനിച്ചിരുന്നു.