സൗത്ത്, ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ‘അതേർസ്’ ഐഎഫ്എഫ് ടിയിൽ പ്രദർശനത്തിന്

സൗത്ത്, ഏഷ്യൻ അന്താരാഷ്ത്ര ചലച്ചിത്ര മേളകളിലും. ജയ്പൂർ ചലച്ചിത്ര മേളയിലും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ശ്രീകാന്ത് ശ്രീധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘അതേർസ്’. ഫിലിം ക്രിട്ടിക്കുകളുടെ ശ്രദ്ധ ഇതിനോടകം പിടിച്ചു പറ്റിയിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്‌സ് കമ്മ്യൂണിറ്റിയെ കേന്ദ്രീകരിച്ചുള്ള റോഡ് ത്രില്ലർ ചിത്രമായ അതേർസ് ഇപ്പോൾ 18- ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം- തൃശൂർ ഒഫീഷ്യൽ ആയി തെരഞ്ഞെടുത്തിരിക്കയാണ്. സിനിമയുടെ കേരളത്തിലെ പ്രീമിയർ ഷോ കൂടി ആയിരിക്കും ഇത്. മാർച്ച് 3 മുതൽ 9 വരെ നടക്കുന്ന ഐ ഇ എഫ് എഫ് ടി – 2023 ന്റെ മുഖ്യ വേദി തൃശൂർ ശോഭ സിറ്റിയിലെ inox ആണ്.

വിശാഖ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനും നടനും ഉൾപ്പെടെ ധാരാളം പുരസ്‌കാരങ്ങൾ അതേർസ് വാരിക്കൂട്ടിയിരുന്നു.അനിൽ ആന്റോ നായകനാകുന്ന ചിത്രത്തിൽ അഞ്ച് ട്രാൻസ്ജെൻഡേഴ്‌സാണ് ഉള്ളത്. റിയ ഇഷ, നിഷ മാത്യൂ, കേസിയ, ആർജെ രഘു, ഗോപു പടവീടൻ, ആനന്ദ് ബാൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഡോ. മനോജ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വിപിൻ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ബാബുരാജ്. രാമസാമി നാരായണസാമി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് നിഖിൽ രാജനാണ്.