• inner_social
  • inner_social
  • inner_social

95-ാമത് ഓസ്കറില്‍ തിളങ്ങി ‘എവ്‌രിതിങ് എവ്‌രിവേർ ഓള്‍ അറ്റ് വണ്‍സ്’; ബ്രന്റണ്‍ ഫെസര്‍ മികച്ച നടന്‍

95-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ 11 നോമിനേഷനുകളുമായി എത്തിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കും അടക്കം ഏഴ് പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാൻ, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്‍ക്കുമുള്ള പുരസ്‍കാരം. മികച്ച നടിയായി മിഷേല്‍ യോ (‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’)തെരഞ്ഞെടുക്കപ്പെട്ടു. ഓസ്കര്‍ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ താരം കൂടിയാണ് മിഷേൽ യോ.

ഡാരൻ ആരോനോഫ്‌സ്‌കി സംവിധാനം ചെയ്‌ത അമേരിക്കൻ സൈക്കോളജിക്കൽ ഡ്രാമ ദ വെയ്ല്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബ്രന്റണ്‍ ഫെസറിന് മികച്ച നടനുളള ഓസ്കര്‍ പുരസ്‌കാരം ലഭിച്ചു. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാര്‍ഡ് ‘വുമണ്‍ ടോക്കിംഗി’ലൂടെ സാറാ പോളി നേടി. മികച്ച ആനിമേഷൻ ചിത്രം: ഗില്ലെര്‍മോ ഡെല്‍ ടോറോസ്സ് പിനാക്കിയോ ആണ്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ ദ വേ ഓഫ് വാട്ടറിന് മികച്ച വിഷ്വല്‍ എഫക്ട് പുരസ്കാരവും ലഭിച്ചു. മികച്ച സഹ നടൻ, നടി പുരസ്‌കാരങ്ങൾ കെ ഹുയ് ക്വാൻ (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) ജാമി ലീ കര്‍ട്ടിസ് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) എന്നിവർ സ്വന്തമാക്കി.