പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം . പൂജ ഹെഗ്‍ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പ്രഭാസ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
യുവൻ ശങ്കര്‍ രാജയും, ഹരിനി ഇവതുരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്‍ണകാന്ത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു. രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ‘വിക്രാമാദിത്യ’ എന്ന ഒരു കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പൂജ ഹെഗ്‍ഡെ ‘പ്രേരണ’യാണ് രാധേ ശ്യാമില്‍.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്കും ചിത്രത്തിന്റെ മൊഴിമാറ്റം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം റൊമാന്റിക് ഹീറോയായി പ്രഭാസ് തിരശീലയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.