മമ്മുക്കയുടെ ‘ഭ്രമ’യുഗം; പുതു വർഷത്തിൽ പുത്തൻ പോസ്റ്റർ

പുതുവത്സരത്തോട് അനുബന്ധിച്ച് മമ്മൂട്ടി നായകനാകുന്ന ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഹൊറർ ത്രില്ലർ ഴോണറിലുള്ളതാണെന്നു ആണ് റിപ്പോട്ടുകൾ. കൊമ്പുകളുള്ള കിരീടവും ദ്രംഷ്ടങ്ങളുമെല്ലാം ധരിച്ചുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. നൻപകൽ നേരത്ത് മയക്കം, കാതൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഏറെ അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രം ആയിരിക്കും ചിത്രത്തിലേതെന്ന് ഇത് വരെ ഇറങ്ങിയ പോസ്റ്ററുകളിലൂടെ വ്യക്തം.

‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2024ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ക്യാമ്പെയ്‌ൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കും.

ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം, ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനർ, ഷഫീഖ് മുഹമ്മദ് അലി എഡിറ്റർ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

https://www.facebook.com/Mammootty/posts/935161644640504?ref=embed_post