ബിജു മേനോൻ-ഗുരു സോമസുന്ദരം ഒന്നിക്കുന്ന ഫാമിലി ത്രില്ലർ, ‘നാലാം മുറ’ ക്രിസ്മസിന് തിയേറ്ററുകളിലേക്ക്

പുതിയ ചിത്രമായ ഒരു മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ ഇതുവരെ പറയാത്ത കഥ പറയുന്നു എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പാട്ടുകളും ഇതിനകം പുറത്തിറങ്ങിയത് ഏറെ ശ്രദ്ധേയമായിരുന്നു.

ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘നാലാം മുറ’ ക്രിസ്മസ് റിലീസ് ആയ ഡിസംബർ 23ന് പ്രദർശനത്തിനെത്തുന്നു. ലക്കി സ്റ്റാർ എന്ന സിനിമയൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയ, സുരഭി സന്തോഷ്, ഷീലു ഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ് എന്നിവരും പ്രധാന അഭിനേതാക്കളാണ്. മലയോര പശ്ചാത്തലത്തിൽ ഒരു ഫാമിലി ത്രില്ലർ ചിത്രത്തിന്റെ സ്വഭാവമാണ് ട്രൈലറിലും, പാട്ടുകളിലും വെളിവാകുന്നത്. രചന- സൂരജ് വി.ദേവ്, ഗാനരചന – ശ്രീജിത്ത് ഉണ്ണികൃഷ്ണൻ. കൈലാസ് മേനോൻ്റേതാണു സംഗീതം, പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, ലോകനാഥനാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം -അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് പാറോൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.

മിന്നൽ മുരളി എന്ന സൂപ്പർ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗുരു സോമസുന്ദരവും, ബിജു മേനോനും ഒന്നിക്കുമ്പോൾ മികച്ച ഒരു ചലച്ചിത്ര അനുഭവം തന്നെ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.