‘പ്രണയത്തിന്റെ ആൽബം’ വാലന്റൈൻസ് ഡേയ് ദിനത്തിൽ എം ടി പ്രകാശനം ചെയ്തു

മലയാളത്തിലെ ആദ്യ ഫോട്ടോപോയട്രി ‘പ്രണയത്തിന്റെ ആൽബം’ എം ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തക ടെസി മരിയ ലേനോർഡ് ഏറ്റുവാങ്ങി.വാലന്റൈൻസ് ദിനത്തിൽ എം ടി യുടെ വസതിയിൽ നടന്ന ചടങ്ങിൽ വെറുപ്പും വിദ്വേഷവും വിഭജനങ്ങൾ തീർക്കുമ്പോൾ ധീരമായ് പ്രണയിക്കുന്നവർക്കും പ്രണയത്തിൽ ജീവിക്കുന്നവർക്കും സ്നേഹസൗഹൃദങ്ങൾക്കുമായാണ് പ്രണയത്തിന്റെ ആൽബം സമർപ്പിച്ചിരിക്കുന്നത്. ജയചന്ദ്രൻ മുണ്ടേല അധ്യക്ഷനായി. ജോസഫൈൻ സെബാസ്റ്റിയൻ, ഭഗീഷ് കെ ഒഞ്ചിയം എനിവർ സംസാരിച്ചു. ഇ കെ ഗോപി മേപ്പയൂർ സ്വാഗതവും സ്വാതി ആർ നന്ദിയും പറഞ്ഞു. കവിയും ഗാനരചയിതാവുമായ കെ ജി സൂരജ് പകർത്തിയ നൂറ് ചിത്രങ്ങളും കവിതാശകലങ്ങളുമാണ് ഉള്ളടക്കത്തിലുള്ളത്. അമേഷ് ലാൽ ബോധി മീഡിയയാണ് ആൽബത്തിന്റെ രൂപകൽപ്പന.