മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മരക്കാറുടെ പടയോട്ടത്തിന് ഇനി ആറ് നാള്‍ മാത്രം. കേരളത്തില്‍ മാത്രം 850ലധികം ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്ത് റെക്കോഡിട്ട മരക്കാര്‍ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. പോളണ്ടിലും അര്‍മേനിയയിലുമടക്കം ഫാന്‍സ് ഷോ നടത്തിയാണ് ആരാധകര്‍ മരക്കാറിനെ വരവേല്‍ക്കുന്നത്. ഇതുകൂടാതെ ഇറ്റലിയിലെ പ്രധാന നഗരങ്ങളായ റോം, മാള്‍ട്ട എന്നിവിടങ്ങളിലും മരക്കാര്‍ എത്തുന്നുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി അറുപത് രാജ്യങ്ങളിലാണ് പുറത്തിറങ്ങുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായാണ് മരക്കാര്‍ എത്തുന്നത്.
മോഹൻലാലിന്റേയും പ്രിയദർശന്റേയും സ്വപ്‌ന പ്രൊജക്ടാണ് മരക്കാർ. മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, അർജുൻ സർജ, കീർത്തി സുരേഷ്, തുടങ്ങിയ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിലാണ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മുൺലൈറ്റ് എന്റർടെയിൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആറ് ദേശീയ പുരസ്കാരങ്ങൾ ചിത്രം കരസ്ഥമാക്കിയിരുന്നു.