പാർവതി തിരുവോത്ത് മമ്മുട്ടിയുടെ നായികയായി അഭിനയിക്കുന്ന പുഴു ചിത്രീകരണം ആരംഭിച്ചു.ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു മമ്മൂട്ടി കഥാപാത്രമായിരിക്കും പുഴുവിലെതെന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.രതീനയാണ് സംവിധാനം. എസ്. ജോർജ് നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖറിന്റെ വേഫറർ ഫിലിംസും പങ്കാളികളാണ്.
അതിശയിപ്പിക്കുന്ന കഥാപാത്രമാണ് പുഴുവിന്റേതെന്ന് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് പറഞ്ഞു. ഒരു പാട് കാലത്തിന് ശേഷമാണ് മാസ് മമ്മൂക്കയില്‍ നിന്ന് മാറി ഇങ്ങനെയൊരു കഥാപാത്രമായി എത്തുന്നത്. വിധേയനിലേതു പോലൊരു പ്രകടനം പുഴുവില്‍ കാണാനാകും. ജേക്‌സ് ബിജോയ് കൂട്ടിച്ചേർത്തു.
പ്രഖ്യാപനം മുതൽ തന്നെ പുഴു ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയായി പാർവതി തിരുവോത്തിനെ കാസ്റ്റ് ചെയ്ത വാർത്ത അന്ന് മലയാള സിനിമയിൽ വലിയ പ്രാധാന്യം നേടി.കാരണം മമ്മുട്ടി കേന്ദ്ര കഥാപാത്രമായി വന്ന പോലിസ് ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധ നായകനെ അതിരൂക്ഷമായ ഭാഷയിൽ പാർവതി വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പാർവതിക്കെതിരായി വലിയ കോലാഹലമാണ് അരങ്ങേരിയത്.അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വം പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി പുഴുവില്‍ ജോയിന്‍ ചെയ്യുന്നത്.