‘നിഗൂഢതകളുടെ ഭൂതകാലം’: ഷെയ്ൻ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷെയ്‍ൻ നിഗം ആദ്യമായി സഹനിർമാതാവും, നായകനുമാകുന്ന ചിത്രമാണ് ഭൂതകാലം. രാഹുല്‍ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്. ഭൂതകാലം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രേവതിയാണ് ചിത്രത്തില്‍ ഷെയ്‍നിനു പുറമേ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സൈജു കുറുപ്പും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷെയ്‍നിന്റെ തന്നെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകൻ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്. അൻവർ റഷീദ് ഫിലിംസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്.

ഷെയ്ൻ നിഗം ഫിലിംസിന്റെയും ബാനറിൽ തെരേസ റാണി, സുനില ഹബീബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റേതാണ്. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിങ്. എ.ആർ അൻസാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ഡിഓപി: ഷെഹ്നാദ് ജലാൽ.