• inner_social
  • inner_social
  • inner_social

‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും, കാരണം ഇത് ഇന്ത്യയല്ലേ’; ‘ജന ഗണ മന’ ട്രെയ്‌ലർ

ഡ്രൈവിംഗ് ലൈസൻസിന്റെ ഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കു ന്ന ‘ജന ഗണ മന’ യുടെ ട്രെയ്‌ലർ പുറത്തു വിട്ടു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് സമാനമായി ശക്തമായ രാഷ്ട്രീയവും പോരാട്ടങ്ങളും ട്രെയ്‌ലറിൽ ഉടനീളം കാണുവാൻ സാധിക്കും. ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന ഡയലോഗാണ് ടീസർ പുറത്ത് വന്നപ്പോൾ വൻതോതിൽ ചർച്ചയായത്. എന്നാൽ ‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗായിരിക്കും ട്രെയ്‌ലറിൽ നിന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മമത മോഹൻദാസ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ്. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.