• inner_social
  • inner_social
  • inner_social

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ; പൃഥ്വിരാജ്-നയൻതാര ടീമിന്റെ ഗോൾഡ് ടീസർ

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾ‍ഡ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൗതുകവും ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

മാജിക് ഫ്രേംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

“ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. “ഗോൾഡ്” ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച, മാർച്ച് 25ന് “ഗോൾഡ്” ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും വേണം. ടീസർ കണ്ടിട്ട് അഭിപ്രായം പറയൂ”, എന്നാണ് ടീസർ അനൗൺസ്മെന്റ് ചെയ്ത് അൽഫോൻസ് കുറിച്ചിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.