കാത്തിരിപ്പിന് വിരാമം; മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഈ വര്ഷം മലയാള സിനിമ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ മോഹൻലാലും, ഒരു പിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട സംവിധായകനായി മാറിയ ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’.വമ്പൻ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് അതീവ രഹസ്യമായാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിൻ്റെ പുതിയ അപ്ഡേഷനുകളെല്ലാം വലിയ വർത്താ പ്രാധാന്യവും തേടുന്നുണ്ട്. അണിയറ പ്രവത്തകർ നേരത്തെ അറിയിച്ച പ്രകാരം ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കയാണ്. നീട്ടി വളർത്തിയ താടിയിൽ മാസ്സ് ലുക്കിൽ മോഹൻലാൽ നിറഞ്ഞു നിൽക്കുന്ന പോസ്റ്റർ പ്രേക്ഷകർക്ക് ഏറെ ആവേശം പകരും.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്‍മ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ‘മലൈക്കോട്ടൈ വാലിബനി’ല്‍ വേഷമിടുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. .എസ്. റഫീക്ക് ആണ് തിരക്കഥ. ആമേൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലിജോയും റഫീഖും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.