‘L360’;തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാൽ, നിർമാണം രജപുത്ര രഞ്ജിത്ത്

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമ കൂടിയായ ചിത്രത്തിന് ‘L360’ എന്നാണ് ചിത്രത്തിൻ്റെ താത്കാലിക പേര്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.

യുവതാരങ്ങളെ അണിനിരത്തി ‘ഓപ്പറേഷൻ ജാവ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ തരുൺ മൂർത്തി നേരത്തെ തന്നെ മോഹന്‍ലാല്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറെടുക്കുന്ന കാര്യം തുറന്നു പറഞ്ഞിരുന്നു. മലയാളത്തിന്‍റെ യുവ സംവിധായക നിരയില്‍ പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ തരുണും മലയാളത്തിന്‍റെ പ്രിയ താരവും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകർ. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രമാണ്ട ചിത്രം Empuran , ജോഷി – ചെമ്പൻ വിനോദ് ടീമിന്റെ റമ്പാൻ, ജിത്തു ജോസഫ് ചിത്രം തുടങ്ങിയവയാണ് മോഹൻലാലിന്റെ ഇനി വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.