വെംബ്ലിയിൽ ചുകന്ന ചെകുത്താന്മാർ; എഫ്എ കപ്പ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്

മാഞ്ചസ്റ്റർ യുനൈറ്റഡിന് എഫ്.എ കപ്പ് കിരീടം. വെംബ്ലിയിൽ നടന്ന കലാശപ്പോരില്‍ ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയാണ് യുണൈറ്റഡ് എഫ് എ കപ്പില്‍ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. യുണൈറ്റഡിന് വേണ്ടി അലെജാന്‍ഡ്രോ ഗര്‍നാചോയും കോബി മൈനുവും ഗോള്‍ നേടിയപ്പോൾ സിറ്റിയുടെ ആശ്വാസ ഗോൾ ജെറമി ഡോക്കുവിന്‍റെ വകയായിരുന്നു.

പ്രീമിയർ ലീഗ് ജേതാക്കൾ എന്ന ആത്മവിശ്വാസത്തിൽ കളത്തിറങ്ങിയ പെപ്പിനും സംഘത്തിനും ഇന്ന് തൊട്ടതെല്ലാം പിഴ്ച്ച ദിവസം ആയിരുന്നു, ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി സിറ്റിയെ ഞെട്ടിച്ച ചുകന്ന ചെകുത്താന്മാരുടെ സീസണിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഫൈനലിലേത് .യുണൈറ്റഡിന്റെ പതിമൂന്നാമ്മത്തെ എഫ് എ കപ്പ് കിരീട വിജയം ആണിത്.