കോപ്പ അമേരിക്ക; നെയ്മറും, കസമിറോയും ഇല്ലാതെ ബ്രസീൽ

കോപ്പ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്നും പൂർണമായും മോചിതനാവാത്ത സൂപ്പർ താരം നെയ്മർ, ഫോമിൽ അല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാസമിറോ, ടോട്ടനം സ്ട്രൈക്കർ റിച്ചാർലിസൺ തുടങ്ങിയവരെ ഒഴിവാക്കിയാണ് ബ്രസീൽ കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുന്നത്. 17കാരനായ എൻഡ്രിക് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയിൽ നിലവിലെ റണ്ണർ അപ്പുകളാണ് ബ്രസീൽ. പരാ​ഗെ, കെളംബിയ, കോസ്റ്ററിക്ക എന്നിവരെയാണ് ആദ്യ ഘട്ടത്തിൽ നേരിടേണ്ടത്. ജൂൺ 25ന് കോസ്റ്ററിക്കയുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.

ഗോൾ കീപ്പർമാർ: അലിസണ്‍ ബെക്കർ, ബെന്റോ, ആൻഡേഴ്സൺ.

ഡിഫൻഡേഴ്സ്: ഡാനിലോ, യാൻ കൂട്ടോ, ഗിൽഹെർം അരാന, വെന്‍ഡൽ, ബെറാൾഡോ, എഡർ മിലിറ്റാവോ, ​ഗബ്രിയേൽ മഗൽഹെസ്, മാര്‍ക്കിഞ്ഞോസ്.

മിഡ് ഫീൽഡേഴ്സ്: ആൻഡ്രിയാസ് പെരേര, ബ്രൂണോ ഗുയിമാരേസ്, ഡഗ്ലസ് ലൂയിസ്, ജോവോ ഗോമസ്, ലൂക്കാസ് പാക്വെറ്റ

അറ്റാക്കേഴ്സ്: എൻഡ്രിക്, ഇവാനിൽസൺ, ​ഗബ്രിയേൽ മാർട്ടിനലി, റാഫീഞ്ഞ, റോഡ്രി​ഗോ, സാവിഞ്ഞോ, വിനീഷ്യസ് ജൂനിയർ