ഓണത്തിന് ബോക്സ് ഓഫീസിൽ മത്സരം കടുക്കും; പെപ്പെയുടെ ‘കൊണ്ടൽ’ റിലീസിനൊരുങ്ങുന്നു

കടലിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ മൂഡിൽ യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’ ഓണത്തിന് തിയേറ്ററുകളിലേക്ക്. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളുമായി വ്യക്തിമുദ്ര പതിപ്പിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്നു. കഴിഞ്ഞ ഓണക്കാലത്ത് മികച്ച വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ പ്രശസ്ത നടൻ ഷബീർ കല്ലറക്കലും വേഷമിടും. ‘സാർപട്ട പരമ്പരയ്’ എന്ന പാ രഞ്ജിത് ചിത്രത്തിലെ ഡാൻസിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തമായ ഷബീർ, വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് കൊണ്ടലിലും അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തു. നടൻ രാജ് ബി. ഷെട്ടി ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ മൂഡിൽ കടലിൻ്റെ മക്കളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ്. ശക്തമായ പ്രതികാരത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് നൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് വേണ്ടി വന്നത്. ആരെയും ആവേശം കൊള്ളിക്കും വിധത്തിലാണ് ചിത്രത്തിലെ കടൽ സംഘർഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, അഫ്സൽ പി.എച്ച്., സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭ, കുടശ്ശനാട് കനകം, ഉഷ, ജയാകുറുപ്പ്, പുഷ്പ കുമാരി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ, തിരക്കഥ – അജിത് മാമ്പള്ളി, റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ.