കമൽഹാസൻ-ശങ്കർ ബിഗ് ബഡ്ജറ്റ് ചിത്രം ‘ഇന്ത്യൻ 2’ പൊങ്കൽ റിലീസ് എന്ന് റിപ്പോട്ട്

ഇന്ത്യൻ സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇന്ത്യൻ 2’. കമൽ ഹാസന് ദേശീയ പുരസ്‌കാരം നൽകിയ, ,ശങ്കറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ കൊമേർഷ്യൽ ഹിറ്റുകളിൽ ഒന്നായി 1996 – ൽ പുറത്തിറങ്ങാതിയാ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പൊങ്കൽ റിലീസായി ഈ ബിഗ് ബഡ്ജറ്റ് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ്. നേരത്തെ ദീപാവലി റിലീസായായിരിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള പണികൾക്ക് ധാരാളം സമയം ആവശ്യമാണ് എന്നുള്ളത് കൊണ്ട് റിലീസ് നീളും എന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം.

2019ലാണ് ‘ഇന്ത്യൻ 2’വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പലകാരണങ്ങളാൽ തുടർന്നുള്ള ഷൂട്ടിം​ഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ നേരത്തെ ചെന്നൈയിൽ പൂർത്തിയാക്കിയിരുന്നു. 200 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിങ്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയ താരം കാളിദാസ് ജയറാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. റെഡ് ജയന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും കമൽഹാസൻ ഡബിൾ റോളിലായിരുന്നു എത്തിയത്. അഴിമതിയോട് വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്ന സേനാപതിയായും മകൻ ചന്ദ്രബോസായുമാണ് കമലെത്തിയത്. രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ തന്നെ സ്വാതന്ത്ര്യ സമരസേനാനിയായ വൃദ്ധ കഥാപാത്രത്തെ ഈ കാലഘട്ടത്തിൽ എങ്ങനെ അവതരിപ്പിക്കുമെന്ന ചോദ്യമുയർന്നിരുന്നു. ഇന്ത്യൻ 2 ഫസ്റ്റ് ലുക്കിലൂടെ വയോധികനായ സേനാപതിയുടെ ചിത്രമാണ് പുറത്തുവിട്ടതും. ഇതിന് പിന്നാലെ 90കളുടെ അവസാനമാകും ചിത്രത്തിന്റെ പശ്ചാത്തലമെന്ന ഊഹങ്ങളുണ്ടായി. ഇതിനിടെ ചിത്രം സീക്വൽ അല്ല പ്രീക്വൽ ആണെന്ന് തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തി. സേനാപതിയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.