കാളിദാസ് ജയറാമിന്റെ ത്രില്ലർ ചിത്രം ‘രജനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അഡ്വെർടൈസ്മെന്റ് രംഗത്തെ പ്രമുഖരായ നവരസ ഗ്രൂപ്പ്‌ നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് കാളിദാസ് ജയറാം നായകനാകുന്ന ‘രജനി’. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. യുവനടൻ ടോവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. വിനില്‍ സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ആർ വിഷ്ണു. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’ എന്ന ചിത്രത്തിന്റെ രചയിതാവ് വിൻസന്റ് വടക്കൻ ആണ് ‘രജനി’ യുടെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്, കൂടാതെ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഒരേ സമയം മലയാളത്തിലും, തമിഴിലുമായി ഒരുകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റര്‍- ദീപു ജോസഫ്. സംഗീതം 4 മ്യൂസിക്സ്.സൗണ്ട് ഡിസൈനർ രംഗനാഥ് രവി,ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം ഡേവിഡ് കെ രാജൻ, കല- ആഷിക്ക് എസ്., മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുൽ രാജ് ആർ. ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തും.