ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വിവാഹിതരായി. ശനിയാഴ്ച ലാസ് വെഗാസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികളുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ജെന്നിഫര്‍ നേരത്തെ അറിയിച്ചിരുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.’ഗിഗ്ലി’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും ചരിചയപ്പെടുന്നത്. പീന്നിട് 2002 ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.എന്നാല്‍ 2004ന്റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയും ഗായകന്‍ മാര്‍ക്ക് ആന്റണിയെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. 2008ല്‍ ഈ ദമ്പതികള്‍ക്ക് മാക്‌സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു.2005ല്‍ ബെന്‍ അഫ്‌ളെ നടി ജെന്നിഫര്‍ ഗാര്‍ണറെയുമായി വിവാഹിതനായി. പിന്നീട് 2017 ഇരുവരും വിവാഹമോചിതരായി. 2005ല്‍ ബെന്‍ നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചു. പിന്നീട് 2017-ൽ ഇരുവരും വിവാഹമോചിതരായി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും വീണ്ടും ഒന്നിക്കുന്നത്. ആരാധകർക്കും, മാധ്യമങ്ങൾക്കുമിടയിൽ ‘ബെന്നിഫര്’ എന്നാണു ദമ്പതികൾ അറിയപ്പെടുന്നത്.