ധോണി ക്യാപ്റ്റൻ പദവി ഒഴിഞ്ഞു; ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിനുള്ള ആദ്യ കാല്‍വയ്പ് വെച്ച് ഫ്രാഞ്ചൈസി. ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയിൽ നിന്ന് ഇനി രവീന്ദ്ര ജഡേജ ആയിരിക്കും ചുമതല ഏറ്റെടുക്കുക. ഐപിഎലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായിരുന്നു എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ചെന്നൈയ്ക്കൊപ്പമുള്ള 12 സീസണുകളിൽ ടീമിനെ 9 ഫൈനലുകളിലേക്ക് എത്തിച്ച ധോണി 4 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്. അതെ സമയം എംഎസ് ധോണി എടുത്ത ഏത് തീരുമാനവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നന്മയ്ക്കായി ആണെന്ന് തനിക്കും ടീം മാനേജ്മെന്റിനും വ്യക്തമായ ബോധ്യമുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥ് പറഞ്ഞു. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം . താരത്തിന്റെ ഈ തീരുമാനത്തിന് എന്തെങ്കിലും കാരണം ഉണ്ടാകുമെന്നും ആ തീരുമാനത്തെയും കാരണത്തെയും തങ്ങള്‍ അംഗീകരിക്കുന്നുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ വ്യക്തമാക്കി.