ലഖ്നൗ ടീമിൽ ഗംഭീറിന് പകരക്കാരനായി സഹീർ ഖാൻ; മെന്‍ററായി ചുമതലയേറ്റു

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഉപദേഷ്ടാവായി മുന്‍ ഇന്ത്യൻ പേസര്‍ സഹീര്‍ ഖാനെ നിയമിച്ചു.കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഉപദേഷ്ടാവായി ടീമിൽ നിന്ന് പിരിഞ്ഞു പോയ ഗൗതം ഗംഭീറിന് പകരക്കാരൻ ആയാണ് സഹീർ ചുമതലയേൽക്കുന്നത്. ഗംഭീറിന് പകരം ഉപദേഷ്ടാവായി ആരെയും ലഖ്നൗ തെരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് ടീം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീം ഉടമ സഞ്ജീവ് സഹീറിനെ മെന്‍ററായി പ്രഖ്യാപിച്ചത്. കളിക്കാരുടെ മേല്‍നോട്ട ചുമതല ഗംഭീറിനായിരിക്കുമെന്നും സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി. 2022 വരെ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടായിരുന്ന സഹീറിന്‍റെ രണ്ടു വർഷത്തിന് ശേഷമുള്ള ഐ.പി.എൽ റീ എൻട്രി കൂടിയാണ് പുതിയ നിയമനം.

ജസ്റ്റിന്‍ ലാംഗറാണ് ലഖ്‌നൗവിന്റെ മുഖ്യ പരിശീലകന്‍. ലാന്‍സ് ക്ലൂസ്‌നര്‍, ആദം വോഗ്‌സ് എന്നിവര്‍ സഹപരിശീലകരാണ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോണി മോര്‍ക്കല്‍ ഇന്ത്യന്‍ ടീമില്‍ ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫായി പോയതോടെ ലഖ്‌നൗവിന് നിലവില്‍ ബൗളിങ് പരിശീലകനില്ല.അതെ സമയം മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകളില്‍ സഹീര്‍ കളിച്ചിട്ടുണ്ട് പത്ത് സീസണുകളിലായി 100 മത്സരങ്ങളില്‍ 102 വിക്കറ്റുകള്‍ നേടി. 2017-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനായാണ് അവസാന മത്സരം. തുടര്‍ന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു.