ഐപിഎൽ പോരാട്ടങ്ങൾക്ക് മാർച്ച് 31-ന് അഹമ്മദാബാദിൽ തുടക്കമാകും

ഇന്ത്യൻ പ്രീമിയൽ ലീഗ് ക്രിക്കറ്റ് പോരാട്ടങ്ങളുടെ 2023 സീസൺ മാർച്ച് 31 – ന് അഹമ്മദാബാദിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ നിലവിലെ
ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. മെയ് 28 – ന് ഉത്ഘാടനവേദി ആയി അഹമ്മദാബാദിൽ വെച്ച് തന്നെ ആണ് കലാശപ്പോരാട്ടം. മെയ് 21 വരെയുള്ള ലീഗ് റൌണ്ട് പോരാട്ടങ്ങൾക്ക് ശേഷം ആണ് പ്ളേ ഓഫ് മത്സരങ്ങൾ. അതെ സമയം പ്ലേയ് ഓഫ് മത്സരങ്ങളുടെ തീയ്യതിയും, വേദിയും ബി സി സി ഐ വൃത്തങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല.

അഹമ്മദാബാദിന് പുറമെ, ലഖ്‌നൗ, ഗുവാഹത്തി, മൊഹാലി, ദില്ലി, കൊല്‍ക്കത്ത, ജയ്‌പൂര്‍, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവും. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ വരുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും , റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സും. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ്.