ഹാരി പോട്ടറിലെ ഹാഗ്രിഡ്, ഹോളിവുഡ് താരം റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പരമ്പരയായ ഹാരി പോട്ടറിൽ ഹാഗ്രിഡിന്റെ വേഷം ചെയ്ത നടൻ റോബി കോൾട്രെയ്ൻ വെള്ളിയാഴ്ച അന്തരിച്ചു. 72 വയസ്സുള്ള റോബി കോൾട്രെയ്ൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതനായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് . റോബി കോള്‍ട്രയ്ന്റെ ഏജന്റാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാരിപോട്ടര്‍ രചയിതാവ് ജെ കെ റൗളിങ്ങ് കോള്‍ട്രയിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

നാടകരംഗത്തെ മികച്ച പ്രകടനത്തിന് എലിസബത്ത് രാജ്ഞി 2006 ലെ ന്യൂ ഇയര്‍ ഇന്ത്യ ഓണേഴ്‌സില്‍ അദ്ദേഹത്തെ ഒബിഇ ആയി നിയമിച്ചു. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ഹാരിപോട്ടര്‍ ചലചിത്ര പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് കോള്‍ട്രെയ്ന്‍ ലോക പ്രശ്സ്തനായത്.