രോമാഞ്ചത്തിന്‌ ശേഷം മറ്റൊരു ഹൊറർ കോമഡി; റിലീസിനൊരുങ്ങി ഹലോ മമ്മി

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’ തിയേറ്ററുകളിലേക്ക്. സമീപ കാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ തരംഗമായ രോമാഞ്ചം എന്ന സൂപ്പർ ഹിറ്റിനു ശേഷം ഹൊറർ കോമഡി ഴോണറിൽ ഇറങ്ങുന്ന ചിത്രം കൂടിയാണ് ഹെലോ മമ്മി. ഹൊററും കോമഡിയും നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലറും, പ്രോമോ സോങ്‌സുമെല്ലാം. നവംബർ 21 മുതൽ ചിത്രം തിയറ്ററുകളിലെത്തും.

നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ മമ്മി. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിക്കുന്ന ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ,