‘ഹലോ മമ്മി’; ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിന് പാക്ക്അപ്പ്

ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി കേന്ദ്ര പാത്രങ്ങളാകുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂർത്തിയായി. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ വൈശാഖ് എലൻസ് ആണ്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സാൻജോ ജോസഫ് തിരക്കഥ രചിക്കുന്ന ഹലോ മമ്മിയിൽ ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വർഗീസ്, ജഗദീഷ്, ബിന്ദു പണിക്കർ, ജോണി ആന്റണി, ഗംഗ മീര, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ എന്നിവരാണ് ഹലോ മമ്മിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. പ്രവീൺ കുമാറാണ് ഛായാഗ്രാഹണം. 2018, ആർ ഡി എക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ സിങ് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ സാബു മോഹൻ, വിഎഫ്എക്സ് ഹാങ്ങ് ഓവർ, വി എഫ് എക്സ് ഫൈറ്റ് പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി ഷെരീഫ്, ചീഫ് അസ്സോസിയേറ്റ് വിശാഖ് ആർ വാരിയർ.

https://www.instagram.com/hellomummy_movie/?utm_source=ig_embed&ig_rid=6a3fae4c-c6c7-485b-bc1f-9028f36a72cb