ജയ് കെ സംവിധാനം ചെയ്ത് സുരാജ്-ചാക്കോച്ചൻ ടീം ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ഗര്‍ര്‍ര്‍…’-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിന്‍റെ റോളിലാണ് ചാക്കോച്ചനെ ടീസറിൽ കാണുവാൻ സാധിക്കുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗർർർ. ആണ് ടീസർ നൽകുന്ന സൂചനകൾ. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. പൃഥ്വിരാജ് സുകുമാരൻ നായകനായ എസ്രയ്ക്കു ശേഷം ജയ് കെ ഒരുക്കുന്ന ഗർർർ…… ന്റെ ഛായാഗ്രഹണം: ജയേഷ് നായരും, എഡിറ്റിങ് വിവേക് ഹര്ഷനും കൈകാര്യം ചെയ്യുന്നു.