ഓപ്പൺഹെയ്മാർ തേരോട്ടം; ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലോക ശ്രദ്ധയാകർഷിച്ച് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഗഹൈമറാണ് ഏറ്റവും കൂടുതൽ പുരസ്കാരം സ്വന്തമാക്കിയ ചിത്രം. മികച്ച ചിത്രം ഓപ്പൺഹെയ്മാർ (ഡ്രാമ), മികച്ച നടൻ കിലിയൻ മർഫി (ഡ്രാമ), മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ, കൂഒടാതെ മികച്ച പശ്ചാത്തല സംഗീതം (ലഡ്‌വിഗ് ഗൊരാൻസൺ) അടക്കമുള്ള വിഭാഗങ്ങളിലാണ് ഓപ്പൺഹൈമർ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. ഇന്ത്യൻ സമയം ഇന്ന് രാവിലെ ഏഴ് മണിക്ക് കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സ്’ ആണ് മികച്ച ചിത്രം. ഓപ്പൺഹെയ്മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. ലില്ലി ഗ്ലാഡ്‌സ്റ്റോണാണ് ഡ്രാമ വിഭാഗത്തിലെ മികച്ച നടി. മാർട്ടിൻ സ്‌കോഴ്സെസ്കി ചിത്രം ‘കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണി’ന് ലഭിച്ച ഏക പുരസ്കാരമാണിത്.

ഈ വർഷത്തെ ഏറ്റവും മികച്ച നോമിനേഷനിലുണ്ടായിരുന്ന മറ്റൊരു ചിത്രമായിരുന്നു ബാർബി. എന്നാൽ രണ്ട് വിഭാഗത്തിൽ മാത്രമാണ് ബാർബി പുരസ്കാരം സ്വന്തമാക്കിയത്. ലോകമെമ്പാടും 1.4 ബില്യൺ ഡോളർ ബോക്സ് ഓഫീസിൽ കളക്ട് ചെയ്ത ചിത്രം അസാധാരണ വിജയം സ്വന്തമാക്കിയതോടെ ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ് അവാർഡിന് അർഹമായി. ചിത്രത്തിലെ വികാര നിർഭരമായ ഗാനത്തിന് ടെയ്ലർ സ്വിഫ്റ്റും പുരസ്കാരത്തിനർഹയായി. ടെലിവിഷൻ വിഭാഗത്തിൽ സക്സഷനാണ് ഏറ്റവും കൂടുതൽ നോമിനേഷനിൽ ഇടം പിടിച്ചത്. പ്രതീക്ഷകൾ കാത്തുകൊണ്ട് മികച്ച ടെലിവിഷൻ സീരീസ്/ ഡ്രാമ സീരീസ്, മികച്ച നടൻ, മികച്ച നടി വിഭാഗത്തിലും സക്സഷൻ ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് നേടി. മികച്ച ടെലിവിഷൻ കോമഡിക്കുള്ള പുരസ്കാരം ദ ബെയർ സ്വന്തമാക്കി. ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്ത ജെറമി അലൻ വൈറ്റ്, അയൊ എഡെബിരി എന്നിവരും ഗോൾഡൻ ഗ്ലോബ് നേടി.