ബ്ലോക്ക്‌ബസ്റ്റർ ചിത്രം പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ. സിനിമ നിർമാതാക്കളായ മാജിക്ക് ഫ്രെയിംസ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്ന പൃഥ്വിരാജ് അടക്കമുള്ളവർ പങ്കുവച്ചു. നേരം, പ്രേമം എന്നീ ചിത്രങ്ങൾ പോലെ തന്നെ ഗോൾഡിനും ട്രെയിലർ ഉണ്ടായിരിക്കുന്നതല്ല. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാര വിനയ് ഫോര്‍ട്ട്, അബു സലീം, സൈജുക്കുറപ്പ്, ശബരീഷ്, കൃഷ്ണശങ്കര്‍, ഇടവേള ബാബു ്മല്ലിക സുകുമാരന്‍, ശാന്തികൃഷ്ണ, സാബുമോന്‍, സുരേഷ്‌കൃഷ്ണ, ജാഫര്‍ ഇടുക്കി, തുടങ്ങീ വൻ താര നിര അണി നിരക്കുന്നുണ്ട്.
മാജിക്ക് ഫ്രെയിംസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹായ്,
ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ.