ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സിമയ്ക്ക്. 2021-22 സീസണില്‍ 48 ഗോളും 15 അസിസ്റ്റുകളുമാണ് ഫ്രഞ്ച് താരം ബെന്‍സിമ സ്വന്തമാക്കിയത്. കൂടാതെ റയലിനൊപ്പം ചാംപ്യന്‍സ് ലീഗ്, ലാ ലിഗ, യുവേഫ നേഷന്‍സ് ലീഗ്, സൂപ്പര്‍ കോപ്പ ഡെ എസ്പാനിയ തുടങ്ങിയ കിരീടങ്ങള്‍ ബെന്‍സി സ്വന്തമാക്കി.അലക്‌സിയ പുട്ടേലാസ് ആണ് മികച്ച വനിത താരം. യുവ താരത്തിനുള്ള കോപ്പ ട്രോഫി ബാഴ്‌സലോണയുടെ പാബ്ലോ ഗാവി സ്വന്തമാക്കി. മികച്ച സ്ട്രൈക്കർക്കുള്ള ജെറാഡ് മുള്ളർ ട്രോഫി റോബർട്ട് ലെവൻഡോവ്‌സ്‌കിക്കും, യാഷിൻ ട്രോഫി തിമ്പോട്ട് കോർട്ടോയിസും നേടി. മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച ക്ലബ്.
സെനഗലിന്റെ ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം സാദിയോ മാനെ, ബെല്‍ജിയത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡ് മാസ്റ്റര്‍ കെവിന്‍ ഡിബ്രൂയ്‌ന, പോളണ്ടിന്റെ ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി തുടങ്ങിയ മിന്നും താരങ്ങളെ പിന്തള്ളിയാണ് ബെന്‍സെമ ബാലണ്‍ ഡിയോര്‍ കൈക്കലാക്കിയത്. മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് ബെല്‍ജിയത്തിന്റെ റയല്‍ മാഡ്രിഡ് ഗോളി തിബോട്ട് കോട്വയാണ്. കഴിഞ്ഞ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. 57 മല്‍സരങ്ങളില്‍ 23 ക്ലീന്‍ ഷീറ്റുകള്‍ നേടാന്‍ കോട്വയ്ക്കു കഴിഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ റയലിനെ 14ാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. 61 സേവുകളാാണ് ടൂര്‍ണമെന്റിലുടനീളം കോട്വവ നടത്തിയത്.