ഗ്രീസിൽ നിന്നുള്ള മുൻ ഇംഗ്ളീഷ് പ്രീമിയർ താരം ജോര്‍ജ് ബാള്‍ഡോക്കിനെ വീട്ടിലെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി പത്തോടെയാണ് തെക്കന്‍ ആതന്‍സിലെ ഗ്ലിഫാഡയിലെ വസതിയിലുള്ള നീന്തല്‍ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. “ജോർജ് അന്തരിച്ചുവെന്ന് വേദനയോടെ ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും. ഒരു കുടുംബമെന്ന നിലയിൽ ഈ ദാരുണമായ നഷ്ടത്തിൽ ഞങ്ങൾ ഞെട്ടലിലാണ്,” അദ്ദേഹത്തിൻ്റെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു. അതെ സമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, നീന്തൽ കുളത്തിനു സമീപത്ത് നിന്നും ഒരു മദ്യ കുപ്പി ലഭിച്ചതായി സ്റ്റേറ്റ് ടിവി ഇആർടി റിപ്പോർട്ട് ചെയ്തു.
വിദേശത്തുള്ള ബാൽഡോക്കിൻ്റെ ഭാര്യ, താരത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് താമസസ്ഥലത്തിൻ്റെ ഉടമയെ വിവരമറിയിച്ചത്തിനു തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഏഴ് വര്‍ഷത്തോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് പനാതിനെയ്‌കോസിലേക്ക് ചേക്കേറിയത്. അവര്‍ക്കായി നാല് മല്‍സരങ്ങള്‍ കളിച്ചിരുന്നു. ബ്രിട്ടനില്‍ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തില്‍ പ്രമുഖ താരങ്ങളടക്കമുള്ളവര്‍ അനുശോചിച്ചു. മരണത്തിൽ പ്രമുഖ താരങ്ങളടക്കമുള്ളവർ അനുശോചനം അറിയിച്ചു.