ഫുട്ബാൾ ഗ്ലോബൽ പ്ലയേഴ്സ് അസോസിയേഷനായ ഫിഫ്പ്രോയുടെ ലോകത്തെ ലോക ഇലവനിൽ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുമില്ല. നേരത്തെ പുറത്തുവിട്ട ചുരുക്കപ്പട്ടികയിൽ ഇരുവരും ഉണ്ടായിരുന്നുവെങ്കിലും അന്തിമ ഇലവനിൽ ഇടം നേടാൻ സാധിച്ചില്ല. ആറ് റയൽ മാഡ്രിഡ് താരങ്ങളും, നാല് മാഞ്ചസറ്റർ സിറ്റി താരങ്ങളും ഇലവനിൽ ഇടം നേടി. റയൽ മാഡ്രിഡ് താരങ്ങളായ സ്‌പെയ്നിന്റെ ഡാനി കാർവഹാൽ, ജർമൻ താരങ്ങളായ അൻ്റോണിയോ റൂഡിഗർ, ടോണി ക്രൂസ്, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് ഇലവനിൽ ഇടം നേടിയത്.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബെൽജിയത്തിന്റെ കെവിൻ ഡി ബ്രൂയ്ൻ, സ്പെയ്നിന്റെ റോഡ്രി, നോർവേയുടെ എർലിങ് ഹാളണ്ട്, ബ്രസീലിന്റെ എഡേഴ്സൺ എന്നിവർ ഇടം നേടി. ലിവർപൂളിൽ നിന്നും നെതർലാൻഡ്‌സിന്റെ വിർജിൽ വാൻ ഡിക്കും ടീമിലെത്തി. അതെ സമയം സ്പെയിനിൽ നിന്നുള്ള ബാഴ്സലോണയുടെ സെൻസേഷൻ താരം യമാൽ ലിസ്റ്റിൽ ഇടം പിടിച്ചില്ല. ഫിഫ്പ്രോ പുരുഷ ടീം: ഗോൾകീപ്പർ-എഡേഴ്സൺ, ഡിഫൻഡർമാർ- ഡാനി കാർവഹാൽ, വിർജിൽ വാൻ ദെയ്ക്, അന്‍റോണിയോ റുഡിഗർ, മിഡ്ഫീൽഡർമാർ- ജൂഡ് ബെല്ലിങ്ഹാം, കെവിൻ ഡിബ്രുയ്നെ, ടോണി ക്രൂസ്. റോഡ്രി, ഫോർവേഡ്- എർലിങ് ഹാലണ്ട്, വിനിഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ.