എറിക്‌സൺ തിരിച്ചെത്തും: മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടനെതിരെ

ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെ നേരിടും. പരിക്കിൽ നിന്നും മോചിതനായി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റിൻ എറിക്‌സൺ യുണൈറ്റഡ് സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് മാനേജർ എറിക് ടെൻ ഹാഗ് അറിയിച്ചു. അതെ സമയം പരിക്കേറ്റ ഡിഫൻഡർ ലുക്ക് ഷോ ഇന്ന് കളിക്കില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ യുണൈറ്റഡിന് ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ കളിയിൽ അട്ടിമറി വീരന്മാരായ ബ്രാന്റിഫോഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആണ് യുണൈറ്റഡ് ക്യാമ്പ്.

ലീഗിൽ പതിനാറാം സ്ഥാനത്തുള്ള എവർട്ടനും ഇന്നത്തെ മത്സരം നിർണായകമാണ്. തരം താഴ്ത്തൽ ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ സീൻ ഡൈക് പരിശീലിപ്പിക്കുന്ന എവർട്ടന് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ആകും കളത്തിൽ ഇറങ്ങുക. ഓൾഡ് ട്രാഫോഡിൽ ഇന്ത്യൻ സമയം വൈകുന്നേരം 5 മണിക്കാണ് മത്സരം. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്ററിനു മൂന്നാം സ്ഥാനത്തേക്ക് ഉയരാം. ചാമ്പ്യൺസ് ലീഗ് യോഗ്യതക്ക് വേണ്ടി ന്യൂ കാസിൽ, ടോട്ടൻഹാം ടീമുകളിൽ നിന്ന് കനത്ത വെല്ലുവിളി നേരിടുന്നത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം തീ പാറും എന്നുറപ്പാണ്.

ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ചെൽസി ഇന്ന് വോൾവ്‌സിനെ നേരിടും. കെയർടേക്കർ മാനേജർ ഫ്രാങ്ക് ലാംപാർഡ് ചുമതല ഏറ്റെടുത്ത ശേഷമുള്ള ചെൽസിയുടെ ആദ്യ മത്സരം ആണിന്ന്.