നിറംമങ്ങി, പ്രാണികള്‍ നശിപ്പിച്ചെങ്കിലും ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് ലേലത്തിൽ ലഭിച്ചത് കോടികൾ

ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ചരിത്രപ്രധാനമായ ബാഗി ഗ്രീന്‍ തൊപ്പി 2.63 കോ​ടി ഇ​ന്ത്യ​ൻ രൂ​പ​ക്ക് ലേ​ല​ത്തി​ൽ വി​റ്റുപോയി.
നിറംമങ്ങി, പ്രാണികള്‍ ഏറെക്കുറെ നശിപ്പിച്ചെങ്കിലും വലിയ തുക മുടക്കി ഈ തൊപ്പി സ്വന്തമാക്കാൻ ഒരു കാരണമുണ്ടായിരുന്നു. ബ്രാഡ്മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ലോകം കണ്ട പരമ്പരയായിരുന്നു അത്. ആറ് ഇന്നിങ്‌സുകളിൽ നിന്നായി ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉൾപ്പടെ 715 റൺസാണ് അന്ന് താരം നേടിയത്. ഈ പ്രകടനത്തിന്റെ ബലത്തിൽ ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരി.ഈ പരമ്പരയില്‍ ബ്രാഡ്മാന്‍ ധരിച്ച ഏക ബാഗി ഗ്രീന്‍ തൊപ്പി ആണിത്. ബൊന്‍ഹാംസ് ഓക്ഷന്‍ ഹൗസ് ആണ് ലേലം സംഘടിപ്പിച്ചത്.

ഇന്ത്യൻ ടൂർ മാനേജരായ പങ്കജ് പീറ്റർ കുമാർ ഗുപ്തയ്‌ക്ക് ബ്രാഡ്മാൻ സമ്മാനമായി നൽകിയ തൊപ്പിയാണ് കഴിഞ്ഞ ദിവസം ലേലത്തിൽ കോടികൾ സ്വന്തമാക്കിയത്. വെറും പത്ത് മിനിറ്റ് മാത്രമാണ് ലേലം നീണ്ടു നിന്നത്.1948 ൽ നടന്ന ആഷസ് പരമ്പരയ്‌ക്ക് ശേഷമാണ് താരം വിരമിച്ചത്.52 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 അർദ്ധസെഞ്ച്വറികളും 29 സെഞ്ച്വറികളും ഉൾപ്പെടെ 6996 റൺസ് നേടിയ ബ്രാഡ്മാൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്നു. ‘ഡോൺ’ എന്ന വിളിപ്പേരുമായി ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ബ്രാഡ്മാൻ 2001 ൽ വിടപറഞ്ഞു.

https://twitter.com/7NewsSydney/status/1863866969180799346?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1863866969180799346%7Ctwgr%5E0226f9b3d41f34bbfd453b594e718ee1adb933b4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fsports%2Fcricket%2F2024%2F12%2F04%2Fdon-bradmans-iconic-baggy-green-cap-worn-in-india-vs-australia-series-in-194748-fetches