‘ഭീഷ്മപർവ്വ’ത്തിന്റെ എഴുത്തുകാരൻ സംവിധായകനാകുന്നു; ദേവദത്ത്‌ ഷാജിയുടെ ‘ധീരൻ’ ടൈറ്റിൽ പോസ്റ്റർ

ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്തും, കുമ്പളങ്ങി നൈറ്റ്‌സിൽ സഹസംവിധായകനായും പ്രവർത്തിച്ച ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ധീരൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ദേവദത്താണ്. ജാനേമൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ സിനിമകൾക്ക് ശേഷം ചിയേർസ് എന്റർടെയ്മെന്റ്സ് ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും നിർമിക്കുന്ന ധീരൻ ഹ്യൂമർ പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂഹനകൾ.

കേരളത്തിലും തമിഴ് നാട്ടിലുമാണ് ചിത്രം ഷൂട്ട് ചെയ്യുന്നതെന്ന് സംവിധായകൻ ദേവദത്ത് ഷാജി പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിംഗിനെപ്പറ്റി പുറത്തുപറയുന്നൊരു അവസ്ഥയിലേക്ക് ആയിട്ടില്ല, പല ചർച്ചകളും നടക്കുന്നതേയുള്ളുവെന്നും ദേവദത്ത് ഷാജി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.ക്രിസ്റ്റോ സേവ്യർ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഹരികൃഷ്ണൻ ലോഹിതദാസ് നിർവഹിക്കുന്നു. എഡിറ്റിംഗ് : ഫിൻ ജോർജ് വർഗീസ്.

ചിത്രത്തിന് ആശംസകൾ അറിയിച്ച് നടൻ ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവിധായകന്‍ അമൽ നീരദും ചിത്രത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

https://www.facebook.com/permalink.php?story_fbid=pfbid02ibwD5noemrRhBJ7A5DmEkZ1VxvwgerkNNgozRxhNmuv2pCncgYLBon8mRhkGcBdGl&id=100069266124780&ref=embed_post&tn=%2CO