ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇനി സെമി ഫൈനല്‍ പോരാട്ടത്തിന്റെ നാളുകള്‍. മൂന്നു സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാണെന്നു ശനിയാഴ്ച രാത്രി തന്നെ തീരുമാനമായിരുന്നു. ശേഷിച്ച ഒരു സ്ഥാനം ഇന്നു വൈകീട്ട് ന്യൂസിലാന്‍ഡും ബുക്ക് ചെയ്തതോടെയാണ് സെമി ലൈനപ്പ് പൂര്‍ത്തിയായത്. ഇന്ത്യയും നമീബിയയും തമ്മിലുള്ള ഒരു മല്‍സരം കൂടി സൂപ്പര്‍ 12ല്‍ ബാക്കിയുണ്ടെങ്കിലും ഇതിന്റെ ഫലത്തിനു പ്രസക്തിയില്ല. തിങ്കളാഴ്ച നടക്കാനിരിക്കുന്ന കളിയില്‍ ആരു തന്നെ ജയിച്ചാലും അതു ടൂര്‍ണമെന്റിനെ ബാധിക്കില്ല. ചൊവ്വാഴ്ച മല്‍സരമില്ല. സെമി ഫൈനലുകള്‍ ബുധന്‍, വ്യാഴം തിയ്യതികളിലായി നടക്കും. ബുധനാഴ്ച ആദ്യ സെമിയില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് ഈ മല്‍സരം. തൊട്ടടുത്ത ദിവസം ഇതേ സമയത്തു നടക്കുന്ന രണ്ടാം സെമിയില്‍ മുന്‍ വിജയികളായ പാകിസ്താന്‍ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് മല്‍സരവേദി.