ഡാർവിൻ ന്യൂനസിന്റെ നേതൃത്വത്തിൽ ഉറുഗ്വെൻ താരങ്ങളും കൊളംബിയയുടെ ആരാധകരും തമ്മിൽ സംഘർഷം, വീഡിയോ വൈറൽ

കോപ്പ അമേരിക്കയില്‍ യുറുഗ്വായ്- കൊളംബിയ സെമിഫൈനല്‍ പോരാട്ടത്തിന് പിന്നാലെ സ്റ്റേഡിയത്തില്‍ താരങ്ങളും ആരാധകരും തമ്മിൽ ഏറ്റുമുട്ടി. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുറുഗ്വായ്‌യെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊളംബിയ ഫൈനലിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഏതാനും യുറുഗ്വായ് താരങ്ങളും കൊളംബിയയുടെ ആരാധകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഡാര്‍വിന്‍ ന്യൂനസ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ സംഘര്‍ഷത്തില്‍ ഏർപ്പെടുന്നതിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഉറുഗ്വായ് കളിക്കാർ സ്റ്റാൻഡിലേക്ക് കയറുന്നതും എതിർ ആരാധകരുമായി തർക്കത്തിലേർപ്പെടുകയും പിന്നീട അത് വലിയ സംഘർഷത്തിലേക്കും നയിക്കുകയും ചെയ്തത് വീഡിയോയിൽ ദൃശ്യമാണ്.

കോപ്പ സംഘടിപ്പിക്കുന്ന സൗത്ത് അമേരിക്കൻ ഫുട്ബോൾ ഗവേണിംഗ് ബോഡി CONMEBOL, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗെയിമിന് ശേഷം പ്രസ്താവന പുറപ്പെടുവിച്ചു : “ഫുട്ബോളിനെ ബാധിക്കുന്ന ഏത് അക്രമത്തെയും CONMEBOL ശക്തമായി അപലപിക്കുന്നു. “സോക്കർ അതിൻ്റെ പോസിറ്റീവ് മൂല്യങ്ങളിലൂടെ നമ്മെ ബന്ധിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു എന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ ജോലി.” അവർ പത്രക്കുറിപ്പിൽ പറഞ്ഞു.

വീഡിയോ കാണാം;