കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂുടി. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗില്‍ നീതു ഗന്‍ഗാസ് ആണ് സ്വര്‍ണം നേടിയത്. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെയാണ് നീതു കീഴടക്കിയത്. സൂപ്പര്‍ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നീതു ഉള്‍പ്പെട്ടത്. ഇതോടെ ഇക്കൊല്ലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ വേട്ട 14 ആയി. ബോക്സിംഗിൽ ഇനി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഫൈനലിന് ഇറങ്ങുന്നുണ്ട്.