മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുഴു’ ഒടിടി റിലീസിന്

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുഴു’ ഒടിടി റിലീസിന്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവിലൂടെയാണ് പുറത്തിറങ്ങുന്നത്. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്റെ പേജിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്.

നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ തിരക്കഥാകൃത്ത് ഹര്‍ഷദിന്‍റേതാണ് ഈ ചിത്രത്തിന്‍റെ കഥ. സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി.