സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും വരുന്ന ചിത്രം കോമഡി എന്‍റര്‍ടെയിനറായാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീനയും കല്യാണി പ്രിയദര്‍ശനുമാണ് നായികാ വേഷങ്ങളിലെത്തുന്നത്.
അച്ഛനും മകനുമായിട്ടും ആണ് ചിത്രത്തില്‍ മോഹൻലാലും പൃഥ്വിരാജും അഭിനയിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ജോഡിയായി ചിത്രത്തില്‍ മീനയാണ്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘ബ്രോ ഡാഡി’ ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ 26ന് പ്രദര്‍ശനത്തിനെത്തുമെന്നും ട്രെയിലറിനൊപ്പം അറിയിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.
മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് ‘ബ്രോ ഡാഡി’യുടെ ആകര്‍ഷണം എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ ജോഡിയായി എത്തുന്നത്. ശ്രീജിത്തും എന്നും ബിബിൻ മാളിയേക്കലുമാണ് തിരക്കഥ എഴുതുന്നത്. എം ആര്‍ രാജകൃഷ്‍ണനാണ് ചിത്രത്തിന്റെ ഓഡിയോഗ്രാഫി.