ലോക സം​ഗീതപ്രേമികളെ കയ്യിലെടുത്ത മലയാളി ഇനി വെള്ളിത്തിരയിൽ; റൈഫിൾ ക്ലബ്ബിൽ ജോയിൻ ചെയ്ത് ‘ഹനുമാന്‍കൈന്‍ഡ്’

‘Big Dawgs’ എന്ന ആൽബത്തിലൂടെ ലോകമെമ്പാടുമുള്ള സം​ഗീത പ്രേമികളുടെ മനസിൽ ഇടംപിടിച്ച ഹനുമാന്‍കൈന്‍ഡ് എന്ന പേരിൽ അറിയപ്പെടുന്ന ഇനി സിനിമയിൽ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് സൂരജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഭീര എന്നാണ് കഥാപാത്ര പേര്. മാസ് ലുക്കിൽ കയ്യിൽ തോക്കേന്തി നിൽക്കുന്ന ഹനുമാന്‍കൈന്‍ഡിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

”സിനിമയുടെ ചിത്രീകരണം തീർന്നതിനു ശേഷമാണ് ഹനുമാൻകൈൻഡ് ‘ബിഗ് ഡോഗ്‌സ്’ ചെയ്തത്. സിനിമയിലും ഗ്ലോബൽ ഹിറ്റായ സിംഗിൾ വിഡിയോയിലും ഒരേ ലുക്കിലാണ് ഹനുമാൻകൈൻഡ് പ്രത്യക്ഷപ്പെടുന്നത്.” ‘റൈഫിൾ ക്ലബ്’ സിനിമയുടെ സംവിധായകൻ ആഷിഖ് അബു മനോരമ ഓൺലൈനിനോട് പറഞ്ഞു.

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവരാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. ‘മായാനദി’ക്ക് ശേഷം ഈ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘റൈഫിൾ ക്ലബ്ബി’നുണ്ട്.