‘വിക്രം’ എന്ന പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ യെ കുറിച്ചുള്ള വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇളയ ദളപതി വിജയിയുടെ മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷിനോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ഇപ്പോൾ ‘ലിയോ’ യിൽ മലയാളികളുടെ ആക്ഷൻ ഹീറോ നടൻ ബാബു ആന്റണി ഒരു സുപ്രധാന റോളിൽ ഉണ്ടെന്ന് അദ്ദേഹം തന്നെ സാമുഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. എയർപോർട്ടിൽ വെച്ച് കണ്ടു മുട്ടിയ ഐഎം വിജയനൊപ്പം ഉള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടൻ ഇക്കാര്യം അറിയിച്ചത്.’ലോകേഷ്, വിജയ്, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പമുള്ള ചിത്രം ‘ലിയോ’ യുടെ ഷൂട്ടിങ്ങിന് പോകുന്ന വഴി ഡൽഹി എയർപോർട്ടിൽ വെച്ച് നമ്മുടെ സ്വന്തം ഐഎം വിജയനെ കാണാനിടയായി’. ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
പതിനാല് വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിജയിയുടെ നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, മലയാളി നടന്‍ മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷങ്ങൾ ഒരുക്കിയിരിക്കുന്നത്.