ISL- ഹൈദരാബാദ് എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കി മോഹന്‍ബഗാന്‍ ഫൈനലിൽ

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരബാദിനെ 4-3 ന് തോൽപ്പിച്ച് മോഹൻബഗാൻ ഐഎസ്എല്‍ ഫൈനലില്‍. സെമി ഫൈനലിന്റെ ഫസ്റ്റ് ലെഗ് എന്ന പോലെ തന്നെ രണ്ടാം പാദത്തിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനാകാതായതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.

ഹൈദരബാദിന് വേണ്ടി എടുത്ത കിക്ക്‌ ഓഗ്ബച്ചേ പാഴാക്കിയപ്പോൾ പ്രീതം കോട്ടാല്‍ മോഹൻബഗാന് വേണ്ടി എടുത്ത നാലാം കിക്ക് ഗോളാക്കിയതോടെ ഹൈദരാബാദ് കളത്തിന് പുറത്തായി. ഹൈദരാബാദിന് വേണ്ടി കിക്ക്‌ എടുത്ത ഹാവിയര്‍ സിവേരിയോക്കും ലക്ഷ്യം പിഴച്ചു. മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്താണ് ഫൈനലിലെ താരം.

മാര്‍ച്ച് 18 ന് ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിൽ ബെംഗളൂരു എഫ് സിയും എടികെ മോഹൻബഗാനും ഏറ്റുമുട്ടും.