മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ‘തലവൻ’ ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കുന്നു

ജിസ് ജോയിയുടെ സംവിധാനത്തിൽ ബിജു മേനോൻ-ആസിഫ് അലി ഒന്നിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘തലവൻ’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ടർബോ എന്ന മെഗാസ്റ്റാർ ചിത്രത്തിനൊപ്പം റിലീസ് ചെയ്തത് കൊണ്ട് ആദ്യ ദിനങ്ങളിൽ തണുത്ത പ്രതികരണം ആയിരുന്നെങ്കിലും, പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ ചിത്രം ബോക്സ് ഓഫീസിൽ ചലനം സൃഷ്ട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. റിലീസ് ചെയ്ത മൂന്നാം ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് വെബ്സൈറ്റ് ആയ സാക്നിൽകിന്റെ റിപ്പോർട്ട് അനുസരിച്ച് 4.75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യ ​ഗ്രോസ് കളക്ഷൻ 3.25 കോടിയാണ്. ഓവർസീസ്‍ കളക്ഷൻ 1.5 കോടിയും.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ പ്രമേയവും രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ.