മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. വിഡാമുയര്‍ച്ചിയുടെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. വിഡാമുയര്‍ച്ചി പൊങ്കലിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡാമുയര്‍ച്ചിയുടെ പുതിയ അപ്‍ഡേറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ പുറത്തുവിട്ടിരിക്കുകയാണ്. ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമാട്ടോഗ്രാഫിയും ചേർന്നെത്തിയ ചിത്രത്തിന്റെ ടീസർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാകുമിതെന്നാണ് സൂചന നൽകുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. തൃഷ ആണ് ചിത്രത്തിലെ നായിക കഥാപാത്രം അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയ്ക്കുമാണ്. അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസിന് എത്തിയത് തുനിവാണ്.
1997-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്കാണ് വിടാമുയര്‍ച്ചിയെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രത്തിന്റേതായി പുറത്തിറക്കിയ ടീസറിലും ഇരുചിത്രങ്ങളും തമ്മിലുള്ള സാദൃശ്യം ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
https://twitter.com/anirudhofficial/status/1872213097144094968