വിദ്യ ബാലൻ നായികയായ ‘ഡേർട്ടി പിക്ചറി’നു ശേഷം ദക്ഷിണേന്ത്യന്‍ സിനിമാ ഐക്കൺ സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ്ടിആര്‍ഐ സിനിമാസാണ് നിര്‍മിക്കുക. ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിതയാകുന്നത്. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു വീഡിയോയും പുറത്തിറക്കി.
2011 – ൽ മിലൻ ലുത്രിയ സംവിധാനം ചെയ്തു വിദ്യ ബാലൻ കേന്ദ്ര കഥാപാത്രമായ ‘ഡേർട്ടി പിക്ച്ചർ’ സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി നിർമിച്ചത് ആണ്. ചിത്രം ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്മിതയുടെ ഐക്കോണിക് പോസ് പുനഃസൃഷ്ടിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളില്‍ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും. പി ആർ ഓ മഞ്ജു ഗോപിനാഥ്.
https://twitter.com/chandrikaravi_/status/1838153124797657143