ഫിലിം ഫെയർ അവാർഡ്സ് സൗത്ത്: പുരസ്‌കാര ലബ്ധിയിൽ മലയാളി താരങ്ങൾ

2023-ലെ സൗത്ത് ഇന്ത്യൻ സിനിമകൾക്കുള്ള ഫിലിം ഫെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയ ജയ ജയഹേ എന്ന സിനിമയിലെ അഭിനയത്തിന് ദർശനയും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും മികച്ച അഭിനേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടു. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് ദുല്ഖര് സൽമാൻ തെലുങ്കിൽ നിന്നുള്ള മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 2023-ൽ റിലീസായ ചിത്രങ്ങൾക്കാണ് ഇപ്പോൾ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നാ താൻ കേസ് കൊട് ആണ് മികച്ച മലയാള ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷാ വിഭാഗങ്ങളിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയും അപ്പൻ എന്ന സിനിമയിലെ അഭിനയത്തിന് അലൻസിയറും മലയാള സിനിമയിലെ മികച്ച അഭിനേതാക്കള്‍ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കി. ഫിലിം ഫെയർ അവാർഡ്സ് സൗത്ത്; മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ന്നാ താൻ കേസ് കൊട്. തമിഴ് വിഭാഗത്തിൽ മികച്ച ചിത്രം ‘പൊന്നിയൻ സെൽവൻ’. മികച്ച നടനായി കമൽഹാസനെ തിരഞ്ഞെടുക്കപ്പെട്ടു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സായി പല്ലവിയ്ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്കാരം.

തെലുങ്ക് വിഭാഗത്തിൽ ആർ ആർആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയർ എൻടിആറും പുരസ്കാരം പങ്കിട്ടു. കന്നഡയിൽ കന്താരയ്ക്ക് ഋഷബ് ഷെട്ടിയും മികച്ച നടന്മാരായി. രൺബീർ കപൂറിൻ്റെ അനിമൽ മികച്ച സംഗീത ആൽബമായും വിക്രാന്ത് മാസിയുടെ 12th ഫെയിൽ മികച്ചതിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.