ഓസ്കർ ചുരുക്ക പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘2018 എവരിവൺ ഈസ് ഹീറോ’ എന്ന ചിത്രത്തിന് ഇടം നേടാനാവാത്തതിൽ പ്രേക്ഷകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. “15 സിനിമകളുടെ ചുരുക്കപ്പെട്ടികയിലേക്ക് ഇടം നേടാനായില്ല. നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു. ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂർവ നേട്ടമാണ്. നിർമാതാക്കള്‍ക്കും, കലാകാരന്മാർക്കും, ടെക്നീഷന്മാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി”, ജൂഡ് ആന്റണി തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അടുത്തഘട്ടത്തിലേക്കുള്ള യോഗ്യതയില്ലെന്നുകണ്ടാണ് ഓസ്‌കാര്‍ അക്കാഡമി ചിത്രത്തെ തഴഞ്ഞത്. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ പെട്ടിരുന്നത്. അതേസമയം, 15 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ മലയാളത്തിൽ നിന്നും ഗുരു, ആദാമിന്റെ മകൻ, ജെല്ലികെട്ട്, തുടങ്ങിയ ചിത്രങ്ങലും ഓസ്‌കാർ പുരസ്‌കാര പട്ടികയിൽ എത്തിയിരുന്നു, എന്നാൽ പിന്നീട ചുരക്ക പട്ടികയിൽ നിന്നും പുറത്താകുകയും ചെയ്യ്തിരുന്നു
കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി 30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കി, ചിത്രത്തിലെ താരങ്ങളുടെ പെർഫോമൻസും, ടെക്നിക്കൽ വിഭാഗവും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു.