സൗദി ചലച്ചിത്രോത്സവം പത്താം പതിപ്പ് മെയ്​ 2 മുതൽ 9 വരെ

സൗദി ചലച്ചിത്രോത്സവത്തിന്‍റെ പത്താം പതിപ്പ് കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കൾച്ചറിൽ (ഇത്ര)യിൽ മെയ്​ രണ്ട് മുതൽ ഒമ്പത് വരെ നടക്കും. സൗദി സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്‍റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം. സൗദിയില്‍ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്‍റെ അനുമതിയോടെ അരങ്ങേറുന്ന മൂന്നാമത്തെ മേളയാണിത്. സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തെ ചുവടുപിടിച്ച്‌ അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമകൂടി വെളിപ്പെടുത്തിയ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളോടെ ഫെസ്റ്റിവലിന് ആരംഭമാകും.

ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രത്യേക സഹകരണം ഇത്തവണ ചലച്ചിത്ര മേളയെ കൂടുതൽ ജനകീയമാക്കുമെന്ന് ഗൾഫ് രാജ്യങ്ങളിൽ സിനിമ അതിവേഗം വളരുകയാണന്നും ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സയൻസ് ഫിക്ഷൻ സിനിമകളാണ്​ ഇത്തവണ ഫെസ്റ്റിവലിന്‍റെ പ്രധാന പ്രമേയമാകുന്നത്​. ഇന്ത്യൻ സിനിമകൾക്ക് പ്രത്യേക പരിഗണന നൽകുന്ന മേളയിൽ ‘സ്‌പോട്ട്‌ലൈറ്റ് ഓൺ ഇന്ത്യൻ സിനിമ’ പ്രോഗ്രാമിൽ ബോളിവുഡിന് പുറത്തുള്ള സ്വതന്ത്ര ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. കുട്ടികൾക്കായുള്ള പരിപാടികൾക്കൊപ്പം പ്രായോഗിക ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും നടക്കും. സിനിമ, തിരക്കഥ, പ്രൊഡക്ഷൻ മാർക്കറ്റ് പ്രോജക്ടുകൾ തുടങ്ങി