എസ്ഐ ആനന്ദ് ആയി ടോവിനോ തോമസ്; അന്വേഷിപ്പിൻ കണ്ടെത്തും ചിത്രീകരണം പൂർത്തിയായി

ടൊവിനോ തോമസ് എസ് ഐ ആനന്ദ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘അന്വേഷകരുടെ കഥയല്ല അന്വേഷണങ്ങളുടെ കഥയാണ്’ എന്നാണ്. കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു ചിത്രീകരണം. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

പൃഥ്വിരാജ് നായകനായ കാപ്പക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അർത്ഥനാ ബിനു, രമ്യ സുവി, ശരണ്യ, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ ജിനു വി ഏബ്രഹാമിൻ്റേതാണ് തിരക്കഥ .സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു. ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൈജു ശ്രീധര്‍,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ.